Kodanchery
കോടഞ്ചേരിയില്‍ ബൈക്ക് അപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു

കോടഞ്ചേരി: ഇന്നലെ കോടഞ്ചേരി തുഷാരഗിരി റോഡില്‍ നൂറനാനി പടിയില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. പുലയംപറമ്പില്‍ തങ്കച്ചനാണ് (64) മരിച്ചത്.
അപകടത്തെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല.
സംസ്‌കാരം നാളെ (31, വെള്ളിയാഴ്ച )രാവിലെ 9:30 ന് നെല്ലിപ്പൊയിലിലുള്ള സഹോദരിയുടെ ഭവനത്തില്‍ നടക്കുന്ന പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍.
ഭാര്യ :ആനി.
മക്കള്‍: ടെഡി,ബോബി.
മരുമക്കള്‍ :സോണിയ, ജോത്സ്‌ന.







