കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പ്രതിഷേധ ധർണ നടത്തി

കോടഞ്ചേരി : ബഹുരാഷ്ട്ര കുത്തക കൾക്ക് രാജ്യത്തെ കാർഷിക മേഖലയെ അടിയറവച്ച കേന്ദ്ര ഗവൺമെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് മാസങ്ങളായി സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കളുടെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ യും എല്ലാ റവന്യൂ രേഖകളും ഉള്ള കൃഷി ഭൂമിയിൽ നിന്ന് പാഴ്മരം മുറിച്ച വയോധിക ക്കെതിരെ കേസെടുത്ത വനംവകുപ്പ് നടപടിയിൽ പ്രതിഷേധിച്ചും വിലത്തകർച്ച മൂലം ആത്മഹത്യയുടെ വക്കിലെത്തിയ കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യപ്പെട്ടു.
കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടെലിഫോൺ എക്സ്ചേഞ്ച് മുന്നിൽ പാളത്തൊപ്പി ധരിച്ച് പ്രതിഷേധ ധർണ നടത്തി. പ്രതിഷേധ ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈകാട്ടിൽ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ പോറ്റിവളർത്തുന്ന കർഷകരെ ശത്രുക്കളായി കണ്ടു കാർഷികമേഖലയെ കുത്തകകൾക്ക് അടിയറ വച്ച് ചെറുകിട കർഷകരെ കേന്ദ്ര സർക്കാർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഞാൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, നെല്ലിപ്പൊയിൽ ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡണ്ട് വിൻസെന്റ് വടക്കേ മുറിയിൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു മനയിൽ, അന്നക്കുട്ടി ദേവസ്യ, ബാബു പട്ടരാട്, ചിന്നാ ശോകൻ എന്നിവർ പ്രസംഗിച്ചു.







