Local

കൊറോണ വൈറസ്; മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി ചൈന, ബാധിച്ചത് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ

ആലപ്പുഴ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. ഇതോടെ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്. നിരോധനം ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍ ഞണ്ടിന്റെ വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 1250 രൂപയോളം വിലയുണ്ടായിരുന്ന ഞണ്ടിന് ഇപ്പോള്‍ 200-250 രൂപയാണ് വില.

ഞണ്ടിന് പുറമെ കൊഴുവ, വേളൂരി, അയല തുടങ്ങിയ മത്സ്യങ്ങളും കേരളത്തില്‍ നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ദുബായ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും കൂടുതലായി കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്.

ചൈന മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ കായലില്‍ നിന്നും ഫാമുകളില്‍നിന്നുമായി ഞണ്ട് വിലയ്‌ക്കെടുക്കുന്ന കേന്ദ്രങ്ങള്‍ കഴിഞ്ഞദിവസം മുതല്‍ വില കുറച്ചാണ് എടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 7000 കോടി രൂപയുടെ മത്സ്യമാണ് കേരളത്തില്‍നിന്ന് ചൈനയിലേക്ക് കയറ്റി അയച്ചത്.

Related Articles

Leave a Reply

Back to top button