Thiruvambady
തമ്പലമണ്ണയിൽ കോവിഡ് അവലോകന യോഗം ചേർന്നു

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് തമ്പലമണ്ണയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധ അവലോകന യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനും, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ക്ളോറിനേഷൻ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ അധ്യക്ഷത വഹിച്ചു. വാർഡ് കോഡിനേറ്റർ മിനി കരിക്കാട്ടിൽ, ആർ ആർ ടി മെമ്പർമാർ, അംഗൻവാടി വർക്കർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.







