Kodiyathur
മാനവ വേൾഡ് കപ്പ് പ്രവചന മത്സര വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു

കൊടിയത്തൂർ: ഖത്തർ വേൾഡ് കപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് മാനവ സൗത്ത് കൊടിയത്തൂർ സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികളെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വാസീഫ് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
ഡോക്ടേർസ്സ് കെയർ മെഡിക്കൽ സെന്റർ ചുള്ളിക്കപ്പറമ്പ് നൽകിയ ഒന്നാം സമ്മാനമായ സ്മാർട് വാച്ചിന് റിസ്വാൻ സി.ടി അർഹനായി. പറയങ്ങാട്ട് ഫ്യുവൽ നൽകിയ രണ്ടാം സമ്മാനത്തിന് അർഹനായ ഷംസുദ്ധീൻ എള്ളങ്ങലിനേയും ക്വാർട്ടൻ ഫൈനൽ മുതൽ ഉള്ള മുഴുവൻ മൽസരങ്ങൾക്കും വേണ്ടി എല്ലാ ദിവസവും നറുക്കെടുപ്പ് നടത്തി അതിൽ വിജയിച്ചവരേയും മാനവ ആനുമോദിച്ചു.







