തകർന്ന് തരിപ്പണമായി മലയോര റോഡുകൾ യാത്ര ക്ലേശം രൂക്ഷം

കൂടരഞ്ഞിയിലെ തകർന്ന മലയോര റോഡുകൾ നന്നാക്കാൻ നടപടിയാകാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നതായി പരാതി .മലയോര റോഡുകളായ കരിംകുറ്റി പൂവാറൻ തോട് ,കൂമ്പാറ കക്കാടംപൊയിൽ , കൂടരഞ്ഞി മരംഞ്ചാട്ടി റോഡുകൾ പൂർണ്ണമായും തകർന്നതിനാൽ ഇതുവഴിയുള്ള യാത്ര ക്ലേശംരൂക്ഷമാണ് .കൂമ്പാറകക്കാടംപൊയിൽ റോഡിൽ അനക്കല്ലുംപാറ മുതൽ താഴെ കക്കാട് വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തി നടക്കുന്നുണ്ടങ്കിലും നിർമാണ പ്രവർത്തി മന്ദഗതിയിലാണ് .
കൂമ്പാറ മുതൽ ആനക്കല്ലുംപാറ വരെയുള്ള ഭാഗം പൂർണ്ണമായും തകർന്ന അവസ്ഥയിലാണാങ്കിലും ഈ ഭാഗം മലയോര ഹൈവേയുടെ ഭാഗമായതിനാൽ നിർമാണ പ്രവർത്തി ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ട് .മലയോര ഹൈവേയുടെ ടെണ്ടർ രണ്ട് തവണ നടത്തിയെങ്കിലും പ്രവർത്തി ഏറ്റെടുക്കാൻ ആരും തയ്യാറായില്ല.
കൂടരഞ്ഞി മരംഞ്ചാട്ടി റോഡിലെ കുഴിയടക്കാൻ പണം അനുവദിച്ച് ടെണ്ടർ നടപടി പൂർത്തിയാക്കിയെങ്കിലും പ്രവർത്തി നഷ്ടമാണ് എന്ന് ചൂണ്ടികാട്ടി കരാറുകാരൻ പ്രവർത്തി ചെയ്യാൻ തയ്യാറായില്ല .
മറ്റോരു മലയോര മേഖലയായ പൂവാറൻ തോട് റോഡ്
ആരംഭിക്കുന്ന കരിംകുറ്റി മുതൽ പൂവാറൻ തോട് വരെയുള്ള എട്ട് കിലോമീറ്റർ റോഡും പൂർണ്ണമായി തകർന്ന അവസ്ഥയിലാണ് ചുരം ഭാഗമായ ഉറുമി പ്രദേശത്ത് രൂപപ്പെട്ട വലിയ കുഴികൾ പലപ്പോഴും അപകടത്തിന് കാരണമാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു .
റോഡുകൾ അടിയന്തരമായി നന്നാക്കണമന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മന്ധലം കമ്മിറ്റി ആവിശ്വപ്പെട്ടു .
ഈ ആവിശ്വ മുന്നയിച്ച് ഈ വരുന്ന ജനുവരി 24 ന് തിരുവമ്പാടി സെക്ഷൻ ഓഫിസ് ഉപരോധിക്കുമെന്ന് മഡലം പ്രസിഡന്റ് നജീബ് കൽപ്പൂര് പറഞ്ഞു







