തിരുവമ്പാടി പഞ്ചായത്തിലെ കണ്ടെയിൻമെന്റ് സോണുകളിൽ മാറ്റം

തിരുവമ്പാടി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിൽ ഫലം വന്ന 85 പേർക്കും കോവിഡ് നെഗറ്റീവ് ആയിരുന്നു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ 9-ാം വാർഡും 13-ാം വാർഡും തിരുവമ്പാടി ടൗൺ പ്രദേശവും, താഴെ തിരുവമ്പാടി ടൗണും നിയന്ത്രണങ്ങളോടെ കണ്ടയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി.
പഞ്ചായത്തിലെ 17-ാം വാർഡിൽ കരിപ്പൂർ എയർപോർട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മേൽപറഞ്ഞ വ്യക്തിക്ക് പുല്ലുരാംപാറ, പള്ളിപ്പടി അങ്ങാടികളിൽ ഉള്ള വ്യാപാര സ്ഥാപനങ്ങളിലും, വിവിധ വ്യക്തികളുമായും സംമ്പർക്കമുള്ളതായി കാണുകയും വ്യക്തിയുടെ സംമ്പർക്കത്തിൽ വന്നിട്ടുള്ള മുഴുവൻ ആളുകളോടും കോറൻ്റയിനിൽ പോകാൻ നിർദ്ദേശിക്കുകയും 17-ാം വാർഡും 7-ാം വാർഡിൻ്റെ സെന്റ് ജോസഫ്സ് സ്‌കൂൾ ഉൾപ്പെടുന്ന കാളിയമ്പുഴ വടക്കുഭാഗവും കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഘ്യാപിച്ചു.
ഈ പ്രദേശങ്ങളിലുള്ള ആളുകൾ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം പാൻഡമിക്ക് ആക്ട് പ്രകാരം നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.







