Thiruvambady
തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനില്‍ വാഷ്ബേസിനും സാനിറ്റെയ്സറും സ്ഥാപിച്ചു

തിരുവമ്പാടി : ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനോടനുബന്ധിച്ച് തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനില്‍ വാഷ്ബേസിനും സാനിറ്റെയ്സറും സ്ഥാപിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റില്‍ കൈകള്‍ കഴുകി ഉദ്ഘാടനം നിര്‍വഹിച്ചു.
സി ഐ ഷാജു ജോസഫ് , എസ് ഐ ജോയി പുളിക്കല്‍, മജീദ്, ജിനീഷ് കുര്യന്, പ്രജീഷ്, ബിജേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.







