Kodanchery

സ്വന്തമായി ചർക്ക നിർമ്മിച്ച് വിദ്യാർത്ഥികൾ ശ്രദ്ധേയരായി

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾ സ്വയം ചർക്ക നിർമ്മിച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

എളുപ്പത്തിൽ പരിസരത്തു നിന്നും ലഭ്യമായ വസ്തുക്കളുപയോഗിച്ച് യഥാർത്ഥ ചർക്കയെപ്പോലെ നൂൽനൂൽക്കാവുന്ന വിധത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

കണ്ണോത്ത് അത്തിക്കൽ സുരേഷ് ബാബു, ശാലിനി ദമ്പതികളുടെ മക്കളായ അശ്വിൻ സുരേഷ്, അനഘ എ.എസ്, അനാമിക എ.എസ് എന്നിവർ മാതാപിതാക്കളുടെ പ്രോത്സാഹനത്തോടെ നിർമ്മിച്ച ചർക്ക ഹെഡ്മാസ്റ്റർ റോഷിൻ മാത്യുവിന് കൈമാറി.

കാണുന്നവർക്കെല്ലാം കൗതുകം പകരുന്ന ചക്ക നിർമ്മിച്ച വിദ്യാർത്ഥികളെ സഹപാഠികളും അധ്യാപകരും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. ആഗസ്ത് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ വിദ്യാർത്ഥികളെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാലയം.

Related Articles

Leave a Reply

Back to top button