Puthuppady

സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പിനിടെ അപകടം, രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

അടിവാരം: ജില്ലാ സ്പോട്സ് കൗണ്‍സിലും , യുണെെറ്റഡ് അടിവാരവും സംഘടിപ്പിച്ച മൗണ്ടന്‍ ബെെക്ക് സെെക്ലിങ്ങ് ചാമ്പ്യന്‍ഷിപ്പിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്ക്.

അടിവാരം ചിപ്പിലിത്തോട് നിന്നും ആരംഭിച്ച് തുഷാരഗിരിയില്‍ സമാപിക്കുന്ന സെെക്കിള്‍ റാലിക്കിടെയാണ് പിലാശ്ശേരി ആയിഷ റംഷ(13) എന്ന കുട്ടിക്കും മറ്റൊരു കുട്ടിക്കും പരിക്കേറ്റത്. ആയിഷ റംഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കോവിഡ് പ്രോട്ടൊകോള്‍ലംഘിച്ചും , പോലീസ് പ്രൊട്ടക്ഷനും ഇല്ലാതെ ഈ മഹാമാരികിടെ ചെറിയ കുട്ടികളെ അണിനിരത്തി നടത്തിയ പരിപാടിയെകുറിച്ച് നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്

Related Articles

Leave a Reply

Back to top button