AnakkampoyilThiruvambady
ആനക്കാംപൊയിലിൽ പഴകിയ മത്സ്യം പിടികൂടി

ആനക്കാംപൊയിൽ: രാത്രിയിൽ വ്യാപാര സ്ഥാപനത്തിലേക്ക് മത്സ്യം ഇറക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നൽകിയ രഹസ്യം വിവരത്തെ തുടർന്ന് ആരോഗ്യവകുപ്പും പോലീസും നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്.
ഏകദേശം 40 കിലോയോളം മത്സ്യമാണ് പിടിച്ചെടുത്തത്, പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കുവാനും വിൽപ്പന നടത്തിയിരുന്ന സ്ഥാപനം താൽക്കാലികമായി അടച്ചിട്ടുവാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകുകയും ചെയ്തു.
ജനമൈത്രി പോലീസസുകാരായ ദിനേശ് യു.വി ജിനേഷ് കുര്യൻ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ ജെ.എച്ച്.ഐമാരായ ജയപ്രകാശ്, ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്










