Thiruvambady

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി തിരുവമ്പാടി യൂണിറ്റ് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നൽകി

തിരുവമ്പാടി ടൗണിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹാരം ആവശ്യപ്പെട്ടും വെള്ളക്കെട്ട് പരിഹാരം ആവശ്യപ്പെട്ടും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നൽകി.

കൈതപ്പോയിൽ-അഗസ്ത്യൻമുഴി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി ടൗണിൽ നിർമ്മിക്കേണ്ട കൺവേർട്ടുകൾ ഒഴിവാക്കി റോഡ് നിർമ്മാണം പൂർത്തിയാക്കാൻ നടക്കുന്ന ശ്രമം ഉപേക്ഷിക്കുവാനും പ്രസ്തുത വിഷയത്തിൽ ഉചിതമായ നടപടികൾ കൂടിയാലോചിക്കുന്നത് സംബന്ധിച്ചും രണ്ട് വർഷം മുൻപ് തിരുവമ്പാടി ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഡി എൻ ഒ ലൈസൻസ് ഇല്ലാത്ത വ്യാപാരികൾക്ക് അവ ലഭ്യമാക്കണമെന്നും നിലവിൽ ലൈസൻസ് ഉള്ളവർക്ക് കേരളാ ഗവണ്മെന്റ് തീരുമാന പ്രകാരമുള്ള അഞ്ച് വർഷത്തെ പുതുക്കൽ കാലാവധി അനുവദിക്കണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് വ്യാപാരി വ്യവസായി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണ സമിതിക്ക് കത്ത് സമർപ്പിച്ചത്.

Related Articles

Leave a Reply

Back to top button