Kerala
മത്സ്യഫെഡ് സ്റ്റാളുമായി തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക്

മലയോര മേഖലയായ തിരുവമ്പാടിയിൽ പുതിയ സംരംഭവുമായി തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ നേതൃത്വത്തിലുള്ള മത്സ്യഫെഡ് സ്റ്റാൾ ഒക്ടോബർ 27ന് ഫിഷറീസ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യും, തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ് മുഖ്യാതിഥിയാവും.
സംസ്ഥാന സർക്കാർ മത്സ്യ ഫെഡിന് കീഴിൽ ഓരോ നിയോജക മണ്ഡലത്തിലും മത്സ്യഫെഡ് സ്റ്റാളുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം. എല്ലാ ദിവസങ്ങളിലും മത്സ്യഫെഡ് നേരിട്ട് മത്സ്യം വിതരണം നടത്തുകയും അത് ചില്ലറയായി വില്പന നടത്തുകയുമാണ് ഇത്തരം സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
തിരുവമ്പാടിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന മത്സ്യഫെഡ് സ്റ്റാൾ സർവീസ് സഹകരണ ബാങ്ക് മെയിൽ ബ്രാഞ്ച് കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിക്കുന്നത്.






