Thiruvambady

‘അഞ്ചു മിനിറ്റ് കൊണ്ട് അല്‍ഫാം കിട്ടണം’; യുവാക്കള്‍ പുല്ലൂരാംപാറ ഇലന്തുകടവിലെ ഹോട്ടലില്‍ കയറി ജീവനക്കാരെ മര്‍ദിച്ചതായി പരാതി

തിരുവമ്പാടി: അൽഫാം നൽകാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് യുവാക്കളുടെ മർദ്ദനം. തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്‌സ്പ്രസ് ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ യുവാക്കൾക്കെതിരെ ജീവനക്കാർ പൊലീസിൽ പരാതി നൽകി.

ഇന്നലെ രാത്രി പത്തരയോടെ ഹോട്ടലിലെത്തിയ ഒരു സംഘം യുവാക്കൾ അഞ്ച് മിനിറ്റിൽ അൽഫാം നൽകണം എന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സാധിക്കില്ലെന്നും 15 മിനിറ്റ് താമസമുണ്ടെന്നും ഹോട്ടൽ ജീവനക്കാർ മറുപടി നൽകി. ഇതിൽ കുപിതരായ യുവാക്കൾ ഹോട്ടലിലെ ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് പരാതി.

പിന്നാലെ ഏഴംഗം സംഘം ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. ഹോട്ടലിന് വെളിയിലേക്ക് ഇറങ്ങിയ ശേഷമായിരുന്നു മർദ്ദനം. ഹോട്ടലിലെ ജീവനക്കാരായ മൂന്ന് പേർക്കും സംഘർഷത്തിൽ പരിക്കേറ്റു. ഏഴ് പേര്‍ക്കെതിരെ ഹോട്ടല്‍ മാനേജ്‌മെന്റ് തിരുവമ്പാടി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button