Puthuppady

പുതുപ്പാടിയിൽ വാഹനാപകടം;രണ്ടുപേര്‍ക്ക് പരിക്ക്

പുതുപ്പാടി:ദേശീയ പാതയില്‍ പുതുപ്പാടി വില്ലേജ് ഓഫീസിന് സമീപത്തായി വാഹനാപകടം,അടിവാരം ഭാഗത്ത് നിന്നും വരികയായിരുന്ന കാറും വയനാട്ടിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

അപകടം മൂലം ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്, കട്ടിപ്പാറ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി,കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Related Articles

Leave a Reply

Back to top button