പുതുപ്പാടി കനലാട് ഉപതിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിച്ചു

പുതുപ്പാടി: മേയ് 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കനലാട് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സി.പി.എം അംഗം അജിതാ മനോജ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇ ഷാനവാസ് മുമ്പാകെയാണ് അജിത നാമനിർദേശപത്രിക സമർപ്പിച്ചത്. ആർ.പി ഭാസ്കരൻ, കെ ബാബു, കെ.സി വേലായുധൻ, ടി.സിbവാസു, ടി.എ മൊയ്തീൻ, എം.ഇ ജലീൽ, കെ.ഇ വർഗീസ്, പി.കെ ഷൈജൽ, ടി.എം പൗലോസ്, ഐബി റെജി, ദിലീപ് അടിവാരം, വിനോദ് കിഴക്കയിൽ, നാസർ കൈതപ്പൊയിൽ, അമ്പുഡു ഗഫൂർ, യൂസഫ് കോരങ്ങൽ തുഫാങ്ങിയവർ പങ്കെടുത്തു.
സർക്കാർ ജോലി ലഭ്യമായ സാഹചര്യത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സണായിരുന്ന കോൺഗ്രസിലെ സിന്ധു ജോയ് ഗ്രാമപ്പഞ്ചായത്തംഗത്വം ഉൾപ്പെടെ രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഷാലി ജിജോ പുളിക്കലാണ് യു.ഡി.എഫ് സ്ഥാനാർഥി.






