Kerala

വാട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട് പതിനെട്ടുകാരിയെ കർണാടകയിലെത്തിച്ച് പീഡിപ്പിച്ചു; പ്രതിക്കായി അന്വേഷണം ശക്തം

കാസർകോട്: വാട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിൽ കൂട്ടുപ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതം. വാട്‌സ്ആപ്പിൽ പരിചയപ്പെട്ട ശേഷം കർണാടകയിലെ വിവിധയിടങ്ങളിൽ കൊണ്ടു പോയി പെൺകുട്ടിയെ പീഡിപ്പിച്ചതായാണു പരാതി.

കാസർകോട് നഗരത്തിനടുത്തു താമസിക്കുന്ന പെൺകുട്ടിയാണ് പരാതിക്കാരി. സംഭവത്തിൽ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത പാലക്കാട് ചെർപ്പുളശേരി ആലിപ്പറമ്പിലെ ടികെറിഷാബിനെ(26) റിമാൻഡ് ചെയ്തു

കൂട്ടുപ്രതിയായ കാസർകോട് സ്വദേശിയായ യുവാവിനെയാണു ഇനി പിടികൂടാനുള്ളത്. പെൺകുട്ടിയെ കാണാനില്ലെന്നു മാതാവ് ടൗൺ പൊലീസിൽ നൽകിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ നിന്നാണു പെൺകുട്ടിയെയും റിഷാബിനെയും പോലീസ് പിടികൂടിയത്. ഇതേ പെൺകുട്ടിയുടെ മറ്റൊരു പരാതിയിലാണു കാസർകോട് സ്വദേശിയായ യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തിരിക്കുന്നത്.

Related Articles

Leave a Reply

Back to top button