KozhikodeThiruvambady

അന്തർ ജില്ലാ മോഷ്ടാക്കൾ പോലീസ് പിടിയിൽ

കോഴിക്കോട് ,വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിരവധി കവർച്ചകൾ നടത്തിയ രണ്ടു പേരെ താമരശ്ശേരി ഡി വൈ എസ് പി ഇ പി പ്രിഥിവിരാജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. നിലമ്പൂർ പുള്ളിപ്പാടം ചെമ്പകശ്ശേരി വീട്ടിൽ ജിമ്മി ജോസഫ്, വയനാട്‌ പാട്ടവയൽ പട്ടാറ വീട്ടിൽ ബജീഷ് എന്ന മണി എന്നിവരെയാണ് മുക്കം മാമ്പറ്റക്കടുത്തുള്ള വാടക ക്വാർട്ടേർസിൽ നിന്ന് തിരുവമ്പാടി എസ് ഐ നിജീഷ് എം, എസ് ഐമാരായ അബ്ദുൾ മജീദ്, മധു, അഷ്റഫ്, സി.പി.ഒമാരായ അനീസ്, പ്രജീഷ്, ഷിനോജ്, ക്രൈo സ്ക്വാഡ് എസ് ഐമാരായ രാജീവ് ബാബു, സുരേഷ്, ഷിബിൽ ജോസഫ് എന്നിവർ ചേർന്ന് പിടികൂടിയത്

ഡിസംബർ രണ്ടിന് തിരുവമ്പാടി എസ് ഐ അബദുൾ മജീദും മറ്റ് ഉദ്യോഗസ്ഥരും രാത്രി പട്രോളിങ് നടത്തുന്നതിനിടെ പ്രതി കുടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി കവർച്ചാ ശ്രമം നടതുന്നത് ശ്രദ്ധയിൽ പെടുകയും പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയുo സംഭവസ്ഥലത്ത് നിന്നും പ്രതികൾ പൂട്ടുപൊളിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാരകളും, ഉളിയും, പ്രതികൾ യാത്ര ചെയ്യാൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. രക്ഷപെട്ട പ്രതികൾ കൂടരഞ്ഞിയിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് കാരമൂലയിലുള്ള മറ്റൊരു വീട്ടിൽ നിന്നും ബൈക്കിൽ കയറ്റാവുന്നത്ര റബർ ഷീറ്റും മോഷ്ടിച്ച് രക്ഷപെടുകയായിരുന്നു.

കോടഞ്ചേരി, മാമ്പറ്റ, മണാശ്ശേരി എന്നിവിടങ്ങളിലെ ആളില്ലാത്ത നിരവധി വീടുകളിൽ കളവ് നടത്തിയതായും മുത്തേരി, അഗസ്ത്യമുഴി, എരഞ്ഞിമാവ് എന്നിവിടങ്ങളിലെ മലഞ്ചരക്ക് കടകൾ കുത്തിതുറന്ന് കവർച്ച നടത്തിയതായും കൂടാതെ, മലപ്പുറം, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ അമ്പലങ്ങളിലും, പള്ളികളിലും മോഷണം നടത്തിയത് ഇവരാണെന്നും തെളിഞ്ഞിട്ടുണ്ട്. ജിമ്മി ജോസഫ് 10 മാസം മുമ്പാണ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്, കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ നടന്ന കളവ് കേസുകളിലും, കള്ളനോട്ട് കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്, ബജീഷ് ആഗസ്റ്റ് മാസത്തിലാണ് കണ്ണൂർ സെൻട്രൽ ജയിലിലിൽ നിന്നും കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

കളവ് നടത്തിയ ബൈക്ക് താമരശ്ശേരി ചുങ്കത്തുള്ള ലോഡ്ജിൽ നിന്നും പോലീസ് കണ്ടെടുത്തു. പ്രതികളെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Back to top button