Kerala

കൊറോണയില്‍ പകച്ച് ലോകം; രോഗബാധിതരുടെ എണ്ണം 55ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ അമേരിക്കയില്‍ 9632 പുതിയ രോഗികള്‍

വാഷിങ്ടണ്‍: ലോകത്തെയാകമാനം ആശങ്കയുടെ മുള്‍മുനയിലാക്കി കൊറോണ വ്യാപനത്തിന്റെ നിരക്ക് കുതിച്ചുയരുന്നു. രോഗബാധിതരുടെ എണ്ണം 55ലക്ഷത്തിനടുത്ത് എത്തിയിരിക്കുകയാണ്. ലോകത്താകമാനം ഞായറാഴ്ച അര്‍ധരാത്രിവരെ 54,91,448 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

3,46,535 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,635 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1928 പേര്‍ മരിക്കുകയും ചെയ്തു. അതേസമയം, ഇതുവരെ 22,87,414 പേര്‍ക്ക് രോഗം ഭേദമായി എന്ന വാര്‍ത്ത അല്‍പ്പം ആശ്വാസമേകുന്നു.

ലോകത്ത് രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായ അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. നിലവില്‍ 16,76,460 പേരിലാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 9632 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

രോഗബാധിതര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്. 3,52,740. 24 മണിക്കൂറിനുള്ളില്‍ ഇവിടെ 5350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 3,44,480 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ 1,31,868 ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. 3,867 ആളുകള്‍ മരിച്ചു. 54,441 പേര്‍ രോഗമുക്തി നേടി.

Related Articles

Leave a Reply

Back to top button