Kozhikode

കോഴിക്കോട് പച്ചക്കറിയ്ക്കുളളിൽ ഒളിപ്പിച്ച് കടത്തിയ 48 കുപ്പി കർണാടക മദ്യം എക്സൈസ് പിടികൂടി

കോഴിക്കോട്: പച്ചക്കറിക്ക് അടിയിൽ ഒളിപ്പിച്ച് കടത്തിയ 48 കുപ്പി കർണാടക മദ്യം എക്സൈസ് പിടികൂടി. താമരശ്ശേരി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കർണാടക രജിസ്ട്രേഷനുള്ള പിക്കപ്പ് വാനിൽ പച്ചക്കറിക്ക് അടിയിൽ ഒളിപ്പിച്ച മദ്യം കണ്ടെത്തിയത്.പിടികൂടിയ മദ്യം കർണാടകത്തിൽ മാത്രം വിൽക്കാൻ അനുമതിയുള്ളതാണ്. എക്സൈസ് കൈ കാണിച്ചിട്ടും നിറുത്താതെ പോയ വാൻ തച്ചംപൊയിൽ പുതിയാറമ്പത്ത് ഒരു വീടീന്റെ പോർച്ചിൽ നിറുത്തിയശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വാഹനം പരിശോധിച്ചിക്കുന്നതിനിടെയാണ് തക്കാളിക്ക് അടിയിലായി പെട്ടിയിൽ ഒളിപ്പിച്ച 48 കുപ്പി മദ്യം കണ്ടെത്തിയത്.വാഹനം എക്സൈസ് കസ്റ്റഡിയിലെടുത്തു.

News from Kerala Kaumudi

https://keralakaumudi.com/news/news.php?id=310338&u=local-news-kozhikode

Related Articles

Leave a Reply

Back to top button