Kerala

പെട്രോള്‍ വില ഇന്നും വര്‍ധിച്ചു 99.57 രൂപയാണ് കോഴിക്കോട് ഇന്നത്തെ പെട്രോള്‍ വില.

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ വില ഇന്നും വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസയാണ് കൂടിയത്.

ഇതോടെ തിരുവനന്തപുരം നഗരത്തിലെ പെട്രോള്‍ വില 101.69 രൂപയിലെത്തി. 99.57 രൂപയാണ് കോഴിക്കോട് ഇന്നത്തെ പെട്രോള്‍ വില. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില 98.93ലേക്ക് എത്തി. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് പെട്രോള്‍ വില  100 കടന്നത്

Related Articles

Leave a Reply

Back to top button