Koodaranji

എൽ.എസ്.എസ് വിജയികളായ വിദ്യാർഥികളെയും വിവിധ അവാർഡ് ജേതാക്കളെയും ആദരിച്ചു

കൂടരഞ്ഞി:സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ നിന്നും 2019 – 20 അധ്യായാന വർഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ വിജയികളായ 22 വിദ്യാർത്ഥികളെ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സോമനാഥൻ കുട്ടത്ത് മെമൻ്റോ കൈമാറി.

സംസ്ഥാന അധ്യാപക അവാർഡ് സോമനാഥൻ മാസ്റ്റർ,മുൻ ഹെഡ് മാസ്റ്റർ തോമസ് മംഗരയിൽ,മാതൃഭൂമി സീഡ് പ്രോഗ്രാം ബെസ്റ്റ് കോർഡിനേറ്റർ അവർഡ് നേടിയ സീനത്ത് ടീച്ചർ എന്നിവരെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

ഹെഡ് മാസ്റ്റർ ജോസ് ഞാവള്ളിൽ,പി ടി എ പ്രസിഡണ്ട് ജേക്കബ് മംഗലത്തിൽ, അധ്യാപക അവാർഡ് ജേതാവ് സോമനാഥൻ കുട്ടത്ത്, മുൻ ഹെഡ് മാസ്റ്റർ തോമസ് മംഗരയിൽ,സീനത്ത് ടീച്ചർ, മുൻ പി. ടി.എ പ്രസിഡണ്ട് ജോസ് മടപ്പിള്ളിൽ, വിദ്യാർത്ഥി പ്രതിനിധി ബ്രിയോണ ബിനോയ്, സിസ്റ്റർ അനു എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button