പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റിനായി ഈ മാസം 10 മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റിനായി ഈ മാസം 10 മുതല്‍ അപേക്ഷിക്കാം. ആദ്യ രണ്ട് അലോട്ട്മെന്റിലും സീറ്റ് ലഭിക്കാത്തവര്‍ക്കും സേ പരീക്ഷ പാസായവര്‍ക്കും അപേക്ഷ നല്‍കാം. ഒഴിവുള്ള സ്കൂളുകളിലും കോമ്പിനേഷനിലും മാത്രമേ അപേക്ഷ നല്‍കാനാകൂ. 14-ാം തിയതിയാണ് അപേക്ഷ നല്‍കാനുള്ള അവസാന തിയതി.
10-നു രാവിലെ ഒമ്പതുമുതല്‍ 14-നു വൈകുന്നേരം അഞ്ച് വരെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള സീറ്റൊഴിവുകള്‍ അപ്പോള്‍ മാത്രമേ പ്രസിദ്ധീകരിക്കൂ. ഇതുവരെ അപേക്ഷിക്കാത്തവര്‍ ‘അപ്ലൈ ഓണ്‍ലൈന്‍ എസ്.ഡബ്ല്യു.എസ്.’ വഴിയാണ് പ്രവേശിക്കേണ്ടത്. കാന്‍ഡിഡേറ്റ് ലോഗിനും സൃഷ്ടിക്കണം.
തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാല്‍, അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാനാവാതെ പോയവര്‍ക്കും അവസരമുണ്ട്. അവര്‍ക്ക് ഈ പിഴവുകള്‍ തിരുത്താം. വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിനിലെ ‘റിന്യൂ അപ്ലിക്കേഷന്‍’ എന്ന ലിങ്കിലൂടെ വേണം അപേക്ഷിക്കാന്‍.







