Local

തിരുവമ്പാടി മണ്ഡലത്തിൽ ഇലക്ട്രിക് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു; ലിന്റോ ജോസഫ്

തിരുവമ്പാടി: പെട്രോൾ -ഡീസൽ വില വർധനവിന്റെ ഈ കാലത്ത് ആളുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടു മാറുകയാണ്, ഈ സാഹചര്യത്തിൽ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുകയാണ്. കെ.എസ്.ഇ.ബി നടപ്പിലാക്കുന്ന ഈ പദ്ധതി മണ്ഡലത്തിൽ പ്രാരംഭത്തിൽ 5 സ്ഥലങ്ങളിലാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് പറഞ്ഞു.

മുക്കത്ത് പുതിയ ബസ് സ്റ്റാന്റിലും, അഗസ്ത്യൻമുഴിയിൽ മിനി സിവിൽ സ്റ്റേഷന് എതിർ വശവും, തിരുവമ്പാടിയിൽ പുന്നക്കൽ റോഡിന് സമീപവും, കോടഞ്ചേരിയിൽ ബസ് സ്റ്റാൻഡിലും, ഈങ്ങാപ്പുഴയിൽ പുതുതായി നിർമ്മിക്കുന്ന കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് സമീപവുമാണ് നിലവിൽ ചാർജിങ് സ്റ്റേഷനുകൾ ഒരുക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്നും എം.എൽ.എ പറഞ്ഞു.

Related Articles

Leave a Reply

Back to top button