ThiruvambadyVideos

തിരുവമ്പാടി മണ്ഡലത്തിൽ ജനജാഗരൺ അഭിയാൻ പതയാത്ര നാളെ നടക്കും

തിരുവമ്പാടി: ഇൻഡ്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയായ ജനജാഗരൺ അഭിയാൻ പദയാത്ര തിരുവമ്പാടി മണ്ഡലത്തിൽ നാളെ നടക്കും.

പദയാത്രയ്ക്ക് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ. പ്രവീൺ കുമാർ നേതൃത്വം വഹിക്കും. തോട്ടത്തിൻകടവിൽ നിന്നാരംഭിക്കുന്ന പദയാത്ര തിരുവമ്പാടി ടൗണിൽ അവസാനിക്കും.

നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 03:00- മണിക്ക് തോട്ടത്തിൻ കടവിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി ശ്രീ. എം.കെ രാഘവൻ എം.പി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാറിന് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്യും.\

പദയാത്ര വൈകിട്ട് 5 മണിക്ക് തിരുവമ്പാടി ടൗണിൽ സമാപിക്കും, സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, എ.പി അനിൽ കുമാർ എം.എൽ.എ, കെ.പി.സി.സി. ജന: സെക്രട്ടറിമാരായ കെ.കെ അബ്രഹാം, അഡ്വ. പി.എം നിയാസ്, അഡ്വ. കെ ജയന്ത്, മുൻ കെ.പി.സി.സി ജന: സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

തിരുവമ്പാടി പ്രിയദർശിനി ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു കെ.പൈക്കാട്ടിൽ, സി ജെ ആന്റണി, മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എം.ടി അഷറഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സഹീർ എരഞ്ഞാണ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button