Kodiyathur
അറബിക് സാഹിത്യോത്സവത്തിൽഓവറോൾ നേടി സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ

കൊടിയത്തൂർ: മണാശ്ശേരി എം കെ എച്ച് എം എം ഒ ഹയർ സെക്കൻ്ററി സ്കൂളിൽ നാലു ദിവസമായി നടന്നു വരുന്ന മുക്കം ഉപജില്ലാ കലാമേളയിൽ അറബിക് സാഹിത്യോത്സവത്തിൽ 65 പോയൻ്റ് നേടി യു പി വിഭാഗത്തിൽ സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ ചാമ്പ്യൻമാരായി.
എൽ പി വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ 41 പോയൻ്റ് കരസ്ഥമാക്കി മൂന്നാം സ്ഥാനവും നേടി.







