Kerala

റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റിയിട്ടില്ലെന്ന് ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് വകുപ്പ്

തിരുവനന്തപുരം:റേഷൻ കടകളുടെ പ്രവർത്തന സമയം കുറയ്ക്കുന്നത് കടകളിലെ തിരക്ക് കൂട്ടുമെന്നുള്ളതിനാൽ, സംസ്ഥാനത്തെ റേഷൻ കടകളുടെ നിലവിലെ പ്രവർത്തന സമയം (9 AM to 1 PM & 3 PM to 7 PM) മാറ്റിക്കൊണ്ട് ഉത്തരവ് ആയിട്ടില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയെന്ന വാർത്ത റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂരായിരുന്നു മാധ്യമങ്ങളെ അറിയിച്ചിരുന്നത്

എന്നാൽ സമയം മാറ്റിയതായി ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലാത്തതിനെ തുടർന്നാണ് ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി വിശദീകരണം നൽകിയത്.

ഉ​ത്ത​ര​വി​ല്ലാ​തെ ക​ട​ക​ള്‍ അ​ട​ക്കു​ന്ന വ്യാ​പാ​രി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഭ​ക്ഷ്യ​സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു.

Related Articles

Leave a Reply

Back to top button