Kozhikode

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു

രാമനാട്ടുകര : കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു. ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പി.കെ. സ്റ്റീൽ കോംപ്ലക്സിൽനിന്നുള്ള 13,000 ലിറ്റർ ശേഷിയുള്ള പ്ലാന്റാണ് മെഡിക്കൽ കോളേജ് കോമ്പൗണ്ടിലേക്ക് മാറ്റിസ്ഥാപിക്കുന്നത്. മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വൈ. ബ്ലോക്കിലാണ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവൃത്തി ആരംഭിച്ചു.

പ്രതിഫലമില്ലാതെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്ലാന്റ് മാറ്റിസ്ഥാപിക്കുന്നത്.

രോഗം ഗുരുതരാവസ്ഥയിൽ എത്തിയവരിൽ ഏറിയപങ്കും മെഡിക്കൽ കോളേജിലാണ് ചികിത്സതേടുന്നത്. ഓക്സിജൻ ഉത്പാദിപ്പിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൗകര്യം പര്യാപ്തമായേക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കളക്ടർ അടിയന്തരമായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പ്ലാന്റ് മാറ്റിസ്ഥാപിക്കുന്നതിൽ ഊരാളുങ്കൽ സൊസൈറ്റിയെ പ്രതിരോധസെക്രട്ടറി അജയ് കുമാർ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. പ്രവർത്തനങ്ങൾ ഈ ആഴ്ചതന്നെ പൂർത്തിയാക്കുമെന്ന് സൊസൈറ്റി അറിയിച്ചു.

Related Articles

Leave a Reply

Back to top button