Kodiyathur

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക; കൊടിയത്തൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മാസ്സ് ഇ മെയില്‍ കാമ്പയിന്‍

കൊടിയത്തൂര്‍: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക, രോഗബാധിതര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ, വരുമാന നഷ്ടത്തിന് പരിഹാരം, ജനങ്ങള്‍ക്ക് വേണ്ടി സുപ്രീം കോടതി ഇടപെടുക എന്നാവശ്യമുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ദേശവ്യാപകമായി സംഘടിപ്പിച്ച മാസ്സ് ഈ മെയില്‍ കാമ്പയിനില്‍ കൊടിയത്തൂര്‍ പഞ്ചായത്തിലും പ്രതിഷേധമിരമ്പി.

ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പടെ നിരവധിയാളുകള്‍ ഇമെയില്‍ അയച്ച് പങ്കാളികളായി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനയച്ച മെയില്‍ കാമ്പയിന്‍ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. കെ. അബൂബക്കര്‍ മാസ്റ്റര്‍, കെ.ജി സീനത്ത്, ശിഹാബ് മാട്ടുമുറി, ഫസല്‍ കൊടിയത്തൂര്‍, ദിവ്യ ഷിബു, രതീഷ് കളക്കുടിക്കുന്നത്ത്, ബാബു പൊലുക്കുന്നത്ത് എന്നിവര്‍ വിവിധ യൂണിറ്റുകളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വെല്‍ഫയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ബസു, സെക്രട്ടറി കെ.ടി ഹമീദ്, അന്‍വര്‍ കെ.സി, ശംസുദീന്‍ ചെറുവാടി, ഹാജറ പി.കെ, സാലിം ജീറോഡ്, ബാവ പവര്‍വേള്‍ഡ്, സജ്‌ന ബാലു, മുസ്തഫ, ഇ.എന്‍ നദീറ, ശ്രീജ മാട്ടുമുറി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button