Kodanchery
ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ.ശൈഖ് ശൗഖി അല്ലാം നോളജ് സിറ്റി സന്ദർശനം നടത്തി

കോടഞ്ചേരി: ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ.ശൈഖ് ശൗഖി അല്ലാം മർകസ് നോളജ് സിറ്റി സന്ദർശനം നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ അതിഥിയായി എത്തിയ അദ്ദേഹം ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുമായി കൂടിക്കാഴ്ച നടത്തി.
സയ്യിദ് അലി ബാഫഖി, സി മുഹമ്മദ് ഫൈസി, ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി, ഡോ.ഇബ്രാഹിം നജം കൈറോ തുടങ്ങിയവർ പങ്കെടുത്തു.






