Kodanchery

മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

കോടഞ്ചേരി: മഞ്ഞുവയൽ വിമല യു.പി.സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ബിജു കാട്ടേക്കുടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഠനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ നിർവഹിച്ചു.

മുറംപാത്തി ജി.എൽ.പി സ്കൂൾ റിട്ടയേർഡ് അധ്യാപകനും പുരാവസ്തുഗവേഷകനുമായ ഈപ്പന്റെ പുരാവസ്തുക്കളുടെ പ്രദർശനം കുട്ടികൾക്ക് കൗതുകമായി. ബി.ആർ.സി കോഡിനേറ്റർ ലിൻസി, എം.പി.ടി.എ പ്രസിഡന്റ് ഷീന ബെന്നി, ജിസ് ജോർജ്, ജോയ് ജോർജ്, എസ്.ആർ.ജി കൺവീനർ അഖില ബാബു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button