Thiruvambady

ഗാന്ധി സ്മൃതി സന്ദേശ പദയാത്ര സംഘടിപ്പിച്ചു

തിരുവമ്പാടി: ഇന്ത്യൻ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തിമൂന്നാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സന്ദേശ പദയാത്ര സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബോസ്റ്റ് ജേക്കബ് ജാഥാ ക്യാപ്റ്റൻ പദം അലങ്കരിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു.

രാവിലെ 9 മണിക്ക് ആനക്കാംപൊയിലിൽ നിന്ന് ആരംഭിച്ച പദയാത്ര വൈകിട്ട് 6 മണിക്ക് തിരുവമ്പാടിയിൽ അവസാനിച്ചു. മാവാതുക്കൽ, പുല്ലൂരാംപാറ, പള്ളിപ്പടി, അത്തിപ്പാറ, ഇരുമ്പകം, യു സി മുക്ക് എന്നിവിടങ്ങളിൽ പദയാത്ര സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ഉദ്ഘാടന ചടങ്ങിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ടി ജെ കുര്യാച്ചൻ, മുഹമ്മദ് വട്ടപ്പറമ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് വട്ടപ്പറമ്പന്റെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button