KeralaKozhikode

കോഴിക്കോട് നിന്നും ആളുകൾ ഒളിച്ചു കടക്കുന്നു; മലപ്പുറം-കോഴിക്കോട് ജില്ലാ അതിർത്തി കരിങ്കല്ലുകൊണ്ട് കെട്ടി അടച്ച് പോലീസ്

കോഴിക്കോട്: കോഴിക്കോട്ടെ അതിർത്തി പ്രദേശങ്ങളിൽ നിന്നും മലപ്പുറം ജില്ലയിലേക്ക് ആളുകൽ ഒളിച്ചു കടക്കുന്നത് തടയാൻ കോഴിക്കോട് അതിർത്തികളിലുള്ള റോഡുകൾ പോലീസ് കരിങ്കല്ല് ഉപയോഗിച്ച് അടച്ചു. കോഴിക്കോട് നിന്നും അരീക്കോട്ടേക്ക് പോകാൻ കഴിയുന്ന പ്രധാന പാതയടക്കമുള്ള എട്ടോളം പാതകളാണ് മുക്കം പോലീസ് അടച്ചത്.

റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. രോഗബാധ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരും രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ളവരും മുക്കം-അരീക്കോട് ഭാഗത്തേക്ക് എത്തുന്നത് പോലീസ് ശ്രദ്ധയിൽ പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇട റോഡുകളടക്കമുള്ളവ പോലീസ് അടച്ചിരിക്കുന്നത്.

അതേസമയം ഔദ്യോഗിക പാസുകൾ ഉള്ളവർക്ക് ഇരഞ്ഞിമാവ് ചെക്ക്‌പോസ്റ്റ് വഴി യാത്ര അനുവദിക്കും. കൂടുതൽ ആളുകൾ ഒളിച്ചുകടക്കാൻ ശ്രമിച്ചിരുന്നത് ഈ റോഡുകൾ വഴിയാണ്.

എന്നാൽ കോഴിക്കോട്ടു നിന്നും മലപ്പുറത്തേക്ക് കടക്കുന്ന രാമനാട്ടുകര വഴിയുള്ള പ്രധാന പാതകളെല്ലാം സഞ്ചാരയോഗ്യമാണ്.

Related Articles

Leave a Reply

Back to top button