Kodanchery
കുടുംബ സംഗമം നടത്തി
കോടഞ്ചേരി :വയനാട് ലോകസഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വേളംകോട് കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി യുഡിഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു.
ജനദ്രോഹ നയങ്ങൾ തുടരുന്ന സംസ്ഥാന സർക്കാർ സമസ്ത മേഖലയിലും പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി,വാർഡ് മെമ്പർ സിബി ചിരണ്ടായത്ത്,സണ്ണി കപ്പട്ടുമല, ജോസ് പൈകെ, വാർഡ് പ്രിസിഡന്റ് കുര്യാക്കോസ് വെള്ളാങ്കൽ ,ആനി ജോൺ, തമ്പി പറകണ്ടം, റെജി തമ്പി എന്നിവർ പ്രസംഗിച്ചു.