Kodanchery
തൂഫാൻ ഡ്രൈവിന്റെ ഭാഗമായി ലഹരി വിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു

കോടഞ്ചേരി: തൂഫാൻ ഡ്രൈവിൻ്റെ ഭാഗമായി കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ പി സ്‌കൂളിൽ ലഹരി വിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് സിബി ഫ്രാൻസിസിൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അസംബ്ലി ഉദ്ഘാടനം ചെയ്തു. എല്ലാ കുഞ്ഞുങ്ങളും തൂഫാൻ യോദ്ധാക്കളാവണമെന്നും മിടുക്കരായി സമൂഹത്തിന് നന്മ ചെയ്യുന്നവരായി വളരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
തൂഫാൻ ഡ്രൈവ് കാംപയിൻ്റെ ഭാഗമായി സി.കെ കാസിം എം എൽ എ കുട്ടികൾക്കായി തയ്യാറാക്കിയ ലഘുലേഖ വിതരണോദ്ഘാടനവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി സി. പി സാജിദ് നന്ദിയും പറഞ്ഞു. സീനിയർ അസിസ്‌റ്റൻ്റ് ബിനു എം സെബാസ്റ്റ്യൻ, അരുൺ ജോസഫ്, ജോബി ജോസ് എന്നിവർ സംസാരിച്ചു.







