തിരുവമ്പാടിയിൽ നാളെ പ്രിയങ്ക-രാഹുൽ ഗാന്ധി റോഡ് ഷോ: തെരഞ്ഞെടുപ്പ് പ്രചാരണം കൊടിയിറങ്ങുന്നു
തിരുവമ്പാടി: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നാളെ വീണ്ടും വയനാട്ടിലെത്തും. സുൽത്താൻ ബത്തേരിയിലും നായ്കട്ടിയിലും പൊതുയോഗങ്ങളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. കൂടാതെ, രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദർശനത്തോടെയാകും പ്രിയങ്ക പ്രചാരണം ആരംഭിക്കുക.
നാളെ പ്രചാരണ കൊട്ടിക്കലാശത്തിനെത്തുന്ന രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധിയോടൊപ്പം കൽപ്പറ്റയിലും തിരുവമ്പാടിയിലും പങ്കെടുക്കും. നാളെ വൈകിട്ട് മൂന്നുമണിക്ക് തിരുവമ്പാടി പഞ്ചായത്തിന് സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ ഇരുവരും പങ്കെടുക്കും.
എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി നാളെ മാനന്തവാടി മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് തിരുവമ്പാടി മണ്ഡലത്തിൽ പര്യടനം ആരംഭിക്കും.