Local
പ്ലാറ്റിനം ജൂബിലി മത്സരങ്ങൾ സംഘടിപ്പിച്ചു
കോടഞ്ചേരി : പഞ്ചായത്ത് തല പെയിന്റിംഗ് – ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത ചിത്രകാരനും മുൻ ചിത്രകലാധ്യാപകനുമായ സിഗ്നി ദേവരാജ് പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനം നിർവ്വഹിച്ചു.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ ചർച്ച് അസിസ്റ്റന്റ് വികാരി ഫാ. തോമസ് മേലാട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപകൻ ജിബിൻ പോൾ, പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി, സുജിത് ജോസഫ്, ജോബി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരങ്ങളിൽ മുറമ്പാത്തി ജി.എൽ.പി, തെയ്യപ്പാറ സെന്റ് ജോർജ്സ് എൽ.പി, കൂടത്തായി സെന്റ് ജോസഫ്സ് എൽ.പി എന്നീ സ്കൂളുകൾ വിജയികളായി.