Punnakkal

പുന്നക്കൽ ലക്ഷം വീട് കോളനിയിൽ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.

തിരുവമ്പാടി: കോവിഡ് മൂലം രാജ്യം ലോക്ക്ഡൗൺ ചെയ്തതിനെ തുടർന്ന് തൊഴിലും വരുമാനവുമില്ലാതായി ജീവിതം പ്രതിസന്ധിയിലായ പുന്നക്കൽ ലക്ഷം വീട് കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും പുന്നക്കൽ മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക്ഡൗൺ റിലീഫ് കിറ്റ് വിതരണം നടത്തി.

ലോക്ക്ഡൗൺ കാലത്ത് പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മേഖല പ്രസിഡൻ്റ് ജിതിൻ പല്ലാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മുൻ അംഗം ലിസി സണ്ണി ലോക്ഡൗൺ റിലീഫ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് അമൽ തങ്കച്ചൻ, അബ്രഹാം വടയാറ്റുകുന്നേൽ, നിഷാദ്, റംഷാദ്, അഷ്‌റഫ്, ഷൈൻ മനയാനിക്കൽ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button