Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 15 പേർ ഇന്ന് രോഗവിമുക്തരായി. നിലവിൽ പഞ്ചായത്ത് പരിധിയിൽ 118 പേർ ചികിത്സയിൽ തുടരുന്നുണ്ടെന്നും, ഇവരിൽ 101 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു എന്നും അധികൃതർ അറിയിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഇന്നത്തെ പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ.
വാർഡ് 3, 7 ഒരാൾ വീതം.
വാർഡ് 11, 15 രണ്ടുപേർ വീതം.
പുല്ലൂരാംപാറ യുപി സ്കൂളിൽ വച്ച് ഇന്ന് 31 പേരുടെ ആർ.ട്ടി. പി.സി.ആർ. ടെസ്റ്റ് നടത്തിയെന്നും, വാക്സിൻ ലഭ്യമല്ലാത്തതിനാൽ ഇന്ന് വാക്സിനേഷൻ നൽകിയിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.







