Thamarassery

വയോജനങ്ങള്‍ക്കുളള കട്ടിലുകള്‍ വിതരണം ചെയ്തു

കട്ടിപ്പാറ:കട്ടിപ്പാറ പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതി യിലുള്‍പ്പെടുത്തി ഗ്രാമ പഞ്ചായത്തിലെ 85 പട്ടികജാതി
കുടുംബങ്ങൾക്ക് കട്ടില്‍ വിതരണത്തിന് ഫണ്ട് വകയിരുത്തിയത്തിയെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ മതിയായ രേഖകൾ സമർപ്പിച്ച 53 കുടുംബങ്ങക്കുളള കട്ടിൽ വിതരണം ചെയ്യ്തു

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി തോമസിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് മോയത്ത് കട്ടിൽ വിതരണം ഉദ്ഘാടനം ചെയ്തു അസിസ്റ്റന്റ് സെക്രട്ടറി പി വി ശ്രീകുമാർ പദ്ധതി വിശദ്ധീകരിച്ച് സംസാരിച്ചു
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ ജോർജ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഹിം
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബി രവിന്ദ്രൻ,
മെമ്പര്‍മാരായ പ്രേംജി ജെയിംസ്,അബുബക്കർക്കുട്ടി,അനിത രവിന്ദ്രൻ,
ഗ്രാമ പഞ്ചായത്ത് ജീവനക്കാരനായ ഷജില എം കെ,സിജിൽ സദാനന്ദൻ, കൃഷ്ണൻ എം കെ എന്നിവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Back to top button