Thiruvambady
കർഷക സമരത്തിന് ഐക്യദാർഡ്യം; തിരുവമ്പാടിയിൽ പ്രതിഷേധ മാർച്ചും, കോലം കത്തിക്കലും നടത്തി

തിരുവമ്പാടി: സംയുക്ത കർഷക സമതിയുടെ നേത്യത്വത്തിൽ ഒരു വർഷത്തോളമായി നടക്കുന്ന അഖിലേന്ത്യ കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത ഇടത് കർഷക തൊഴിലാളികൾ ഐക്യദാർഡ്യ പ്രതിഷേധ മാർച്ചും, കോലം കത്തിക്കലും സംഘടിപ്പിച്ചു. ഇന്നലെ വൈകിട്ട് തിരുവമ്പാടി ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം ബസ്സ്റ്റാൻഡ് പരിസരത്താണ് അവസാനിച്ചത്.
തിരുവമ്പാടി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ എസ് സുനിൽഖാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക സംഘം ഏരിയ സെക്രട്ടറി സി എൻ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.
കർഷകസംഘം മേഖല സെക്രട്ടറി സജി ഫിലിപ്പ്, കർഷകസംഘം ഏരിയ ജോയൻ്റ് സെക്രട്ടറി സി ഗണേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് ജിബിൻ പി ജെ, ബെന്നി മണിമലതറപ്പേൽ, എസ് ജയപ്രസാദ്, അഖിലേഷ്, ശിവദാസൻ, സി കെ അബ്ബാസ് എന്നിവർ നേത്യത്ത്വം നൽകി.







