എം.സി.ഫ് പരിസര ശുചീകരണവും, ബൂട്ട് വിതരണവും നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ എം.സി. ഫ് പരിസരം ഹരിത കേരള മിഷന്റെയും തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രീൻ വോംസ് ഇക്കോ സോലൂഷനും ഹരിത കർമ്മ സേനാംഗങ്ങളും ചേർന്ന് ശുചീകരിച്ചു.
കൂറെ നാളുകളായി മാലിന്യം കൂടി കിടന്നിരുന്ന എം.സി .എഫ് പരിസരമാണ് ഹരിത കർമ്മസേനാംഗങ്ങളുടെ പരിശ്രമഫലമായി വൃത്തിയാക്കിയത്.
ഈയൊരു സന്തോഷം പഞ്ചായത്ത് അധികാരികളോടൊപ്പം മധുരം പങ്കു വെച്ച് ആഘോഷിച്ചു. ഒപ്പം തന്നെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപാധി കൈമാറി.
എം.സി. എഫിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡണ്ട് കെ.എ അബ്ദുൾ റഹ്മാൻ, സെക്രട്ടറി ബിബിൻ ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം ഹരിത കേരളം മിഷൻ റിസോൾസ് പേഴ്സൺ ഡോണ ഫ്രാൻസീസ്, ഗ്രീൻ വോംസ് സ്റ്റാഫ് ആകാശ് , വാർഡ് മെമ്പർമ്മാരായ മഞ്ചു ഷിബിൻ, ഷൈനി ബെന്നി ,ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഹരിത കർമ്മസേനയ്ക്ക് ആവശ്യമായ ബൂട്ടാണ് വിതരണം ചെയ്തത്.







