Thiruvambady

ആധാരമെഴുത്തുകാർ പണിമുടക്കി ധർണ നടത്തി

തിരുവമ്പാടി: ഭൂമിക്ക് താരിഫ് വില നിശ്ചയിച്ചതിലെ അപാകത പരിഹരിക്കുക, പഞ്ചായത്തുകൾ നികുതി ഒഴിവാക്കിയ വീടുകൾക്കും, കുടുംബങ്ങൾ തമ്മിൽ കൈമാറ്റം ചെയ്യുന്ന കെട്ടിടങ്ങൾക്കും, ദാനം ധനനിശ്ചയം, ആധാരങ്ങൾക്കും വിലനിർണ്ണയ സർട്ടിഫിക്കറ്റ് ഒഴിവാക്കുക, കെട്ടിട വില നിശ്ചയിക്കുന്ന എൻജിനീയർക്ക് പൊതുമാനദണ്ഡം നൽകുക, ആധാരമെഴുത്ത് തൊഴിൽ ലൈസൻസികൾക്കായി സംവരണം ചെയ്യുക. തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി ആധാരമെഴുത്തുകാർ പണിമുടക്കി ധർണ നടത്തുന്നതിന്റെ ഭാഗമായി തിരുവമ്പാടി സബ്ബ് രജിസ്റ്റർ ഓഫീസ് പരിസരത്ത് നടത്തിയ തിരുവമ്പാടി യൂണിറ്റ് ധർണ പഞ്ചായത്ത്‌ വാർഡ് മെമ്പർ കരിമ്പിൽ രാമചന്ദ്രൻ നിർവഹിച്ചു.

ടി.എം പരീത് ‘പി.ഐ.സതീരൻ ഇ പി ‘ശിവദാസൻ, കെ.കെ.ജമീല എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button