Kodanchery

കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പൽ ആയിരുന്ന കണ്ണോത്ത് ചക്കാലയിൽ സി.എം ജോസഫ് അന്തരിച്ചു.

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പൽ ആയിരുന്ന കണ്ണോത്ത് ചക്കാലയിൽ സി.എം ജോസഫ് (75) അന്തരിച്ചു.

സംസ്കാരം കണ്ണോത്ത് സെന്റ് മേരിസ് പള്ളിയിൽ പിന്നീട്.

മകനോടാപ്പം അമേരിക്കയിലായിരുന്ന ആദ്ദേഹം കഴിഞ്ഞ ഒക്ടോബറിലാണ് നാട്ടിൽ തിരിച്ചെത്തിയത്.

കൂടത്തായ് സെൻ്റ് മേരീസ് ഹൈസ്കൂൾ, എടൂർ സെന്റ് മേരീസ് ഹൈസ്കൂൾ, വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂൾ, കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു.

താമരശ്ശേരി രൂപതയിലെ സ്കൂളുകളിലെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് ലഭിച്ചിരുന്നു.

താമരശ്ശേരി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി രണ്ടു തവണ സേവനവുമനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ: കത്രീനാമ്മ- റിട്ട. അധ്യാപിക കണ്ണോത്ത് യു.പി.സ്കൂൾ (പാലാ നടയിൽ കുടുംബാംഗം).

മക്കൾ: ജെസ്ററിൻ (യു എസ് എ), ജെസ്മി (ഓസ്ട്രേലിയ).

മരുമക്കൾ: സോണിയ യു എസ് എ (കാഞ്ഞിരപ്പള്ളി കദളിക്കാട്ടിൽ കുടുംബാംഗം), ചിന്തു ഓസ്ട്രേലിയ (ഏറ്റുമാനൂർ പാറയിൽ കുടുംബാംഗം).

Related Articles

Leave a Reply

Back to top button