Thiruvambady

ഡേവിഡ് – ഏദൻ – ഒലിവർ ചികിത്സാ സഹായം: ബസ് ജീവനക്കാരുടെ ‘കാരുണ്യയാത്ര’യിലൂടെ ആദ്യഘട്ടത്തിൽ 8.02 ലക്ഷം രൂപ കൈമാറി

തിരുവമ്പാടി: അപൂർവ്വ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഡേവിഡ്, ഏദൻ, ഒലിവർ എന്നീ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായ നിധിയിലേക്ക് ബസ് ഉടമകളും ജീവനക്കാരും ചേർന്ന് ധനസമാഹരണം നടത്തി. മുക്കം, തിരുവമ്പാടി, കോടഞ്ചേരി പ്രദേശങ്ങളിൽ സർവീസ് നടത്തുന്ന 31 ബസുകളുടെ ആദ്യഘട്ടത്തിലെ ഒരു ദിവസത്തെ വരുമാനമായ 8,02,222/- രൂപ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.

മുൻ എം.എൽ.എ ലിന്റോ ജോസഫ്, മുക്കം നഗരസഭാ വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ബസ് ഉടമകളും സംഘടന ഭാരവാഹികളും ജീവനക്കാരും ചേർന്ന് തുക കൈമാറിയത്.

വരും ദിവസങ്ങളിൽ ഈ കാരുണ്യ പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടമായി കൂടുതൽ ബസുകൾ സർവീസ് നടത്തി ധനസമാഹരണം വിപുലീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചികിത്സാ ഫണ്ട് കണ്ടെത്തുന്നതിനായി നടത്തുന്ന ഈ ‘കാരുണ്യയാത്ര’ മാതൃക മറ്റു ജില്ലകളിലെ ബസ് ജീവനക്കാരും ഏറ്റെടുക്കണമെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബസ് ജീവനക്കാർ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button