Mukkam

മുക്കം മിൽമ ജംക്‌ഷനിലെ പാറ പൊട്ടിക്കൽ നാട്ടുകാർ തടഞ്ഞു

മുക്കം: കെട്ടിട നിർമാണത്തിന് മണ്ണെടുക്കുന്നതിനുള്ള അനുമതിയുടെ മറവിൽ അനധികൃതമായി പാറ പൊട്ടിക്കുന്നതു നാട്ടുകാർ തടഞ്ഞു. കാരശ്ശേരി പഞ്ചായത്തിലെ ഫാത്തിമ എസ്റ്റേറ്റ് മിൽമ ജംക്‌ഷനിലാണ് സംഭവം. പാറ പൊട്ടിക്കുന്നതിനായി സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതായി ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായെത്തി പ്രവൃത്തി തടയുകയായിരുന്നു.

പാറ പൊട്ടിക്കൽ മൂലം സമീപത്തെ പത്തോളം വീട്ടുകാർ ദുരിതത്തിലാണെന്ന് നാട്ടുകാർ പരാതി നൽകിയെങ്കിലും അധികൃതർ വന്ന് പരിശോധിച്ച് പോയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പാറ പൊട്ടിക്കൽ മൂലം സമീപത്തെ വീടുകൾക്കു വിള്ളൽ സംഭവിച്ചതായും ആക്ഷേപമുണ്ട്. ഭീതിയോടെയാണ് ഇവിടെ താമസിക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു.

Related Articles

Leave a Reply

Back to top button