Thiruvambady
ഭൂമിയിലെ മാലാഖമാരെ ആദരിച്ച് തിരുവമ്പാടി ജനമൈത്രി പോലീസ്

തിരുവമ്പാടി: മനുഷ്യരാശി ഇന്ന് നേരിടുന്ന കൊറോണയെന്ന മഹാമാരിയെ പിടിച്ചുകെട്ടുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നവരാണ് ലോകത്താകമാനമുള്ള നഴ്സുമാർ, ഈ അവസരത്തിൽ നമുക്ക് അവർക്ക് നല്കാനാവുന്നത് ഹൃദയം നിറഞ്ഞ നന്ദിയും ആദരവുമാണ്.
ലോക നഴ്സസ് ദിനത്തോട് അനുബന്ധിച്ച് തിരുവമ്പാടി, കൂടരഞ്ഞി ഹെൽത്ത് സെന്ററുകളിലെ നഴ്സുമാരെ തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ആദരിച്ചു.
തിരുവമ്പാടി എസ് ഐമാരായ മധു കെ കെ, ജോയ് പി എം, എ എസ് ഐ ഷിബിൻ ജോസഫ്, സി പി ഒ ജസ്റ്റിൻ ജോസ്, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ എസ് സി പി ഒ ജിനേഷ് കുര്യൻ, ദിനേശ് യു വി എന്നിവർ നേതൃത്വം നൽകി.









