Kerala

സ്വര്‍ണ വില വീണ്ടും കൂടി; പവന് 200 രൂപ കൂടി പവന് 35,720 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് ഇരുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഇന്നത്തെ പവന്‍ വില 35,720 രൂപ. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4465 ആയി.

സ്വര്‍ണം പവന് ഇന്നലെ എണ്‍പതു രൂപ കൂടിയിരുന്നു. 35440ല്‍നിന്ന് 35520 ആയാണ് വില ഉയര്‍ന്നത്. 

ഈ മാസം തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണ വില. ഒരാഴ്ച കൊണ്ടുണ്ടായത് 520 രൂപയുടെ വര്‍ധന. സ്വര്‍ണം വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത എന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.

Related Articles

Leave a Reply

Back to top button