മുക്കം ഉപജില്ല കായിക മേളയ്ക്ക് പുല്ലൂരാംപാറയിൽ തുടക്കമായി; ഔദ്യോഗിക ഉദ്ഘാടനം നാളെ എം.എൽ.എ ലിന്റോ ജോസഫ് നിർവഹിക്കും

തിരുവമ്പാടി: പുല്ലുരാംപാറ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടക്കുന്ന 16 മത് മുക്കം ഉപജില്ലാ കായിക മേളയ്ക്ക് തുടക്കമായി.
നവംബർ 7, 8, 9 തീയതികളിൽ നടക്കുന്ന കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബർ എട്ടിന് ഉച്ചയ്ക്ക് 12:30pm ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിക്കും. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ദേശീയ താരം അപർണ റോയ് ദീപശിഖ തെളിയിക്കും.
നവംബർ 9ന് വൈകിട്ട് നടക്കുന്ന സമാപന പരിപാടിയുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ നിർവഹിക്കും. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിക്കും.
169 ഇനങ്ങളിലായി 1355 വിദ്യാർഥികളാണ്, മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
കായിക മേളയുടെ ആരംഭം കുറിച്ചു കൊണ്ട് ഇന്ന് നടത്തിയ പതാക ഉയർത്തൽ കർമ്മം സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
പ്രിൻസിപ്പൽ ആന്റണി കെ.ജെ, പ്രധാന അധ്യാപകരായ ജോളി ജോസഫ്, സിബി കുര്യാക്കോസ്, കോർഡിനേറ്റർ സുധീർ എം, പി ടി എ പ്രസിഡന്റ് മാരായ വിത്സൻ താഴത്തുപറമ്പിൽ, സിജോ മാളോല,കായിക അധ്യാപകരായ ടോമി ചെറിയാൻ, ജോയി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.







