Koodaranji
നവകേരള സദസ്സ് പ്രചരണാർത്ഥം കൂടരഞ്ഞിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ലാബ് പരിശോധനയും നടത്തും

കൂടരഞ്ഞി: നവംബർ 26ന് നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് ഹെൽത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ നീതി ലാബ് & പോളി ക്ലിനിക്കിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ലാബ് പരിശോധനയും നടത്തും.
2023 നവംബർ 24, 25 ദിവസങ്ങളിൽ രാവിലെ 6:15 മുതൽ വൈകിട്ട് 6 മണി വരെ ലാബ് പരിശോധനയും രാവിലെ 9 മണി മുതൽ 6 മണി വരെ ഡോക്ടറുടെ സൗജന്യ പരിശോധനയുമാണ് നടത്തുന്നത്.







